ന്യൂഡല്‍ഹി: ആറുപതിറ്റാണ്‌ടത്തെ നിയമയുദ്ധത്തിനൊടുവില്‍ അയോധ്യ തര്‍ക്കഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിധിയായി. രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 1950 – 89 കാലഘട്ടത്തിലായി ഫയല്‍ ചെയ്യപ്പെട്ട നാലു കേസുകളിലാണു ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്.
ഭൂമി മൂന്നുവിഭാഗങ്ങള്‍ക്കായി വീതിക്കണമെന്നും വിഗ്രഹം ലഭിച്ച സ്ഥലം ഹിന്ദുമഹാസഭയ്‌ക്കും സമീപത്തുള്ള സ്ഥലം ബാബറി കമ്മിറ്റിക്കും ശേഷിക്കുന്നത് നിര്‍മ്മോഹി അഖാരയ്‌ക്കും നല്‍കുവാനാണ് ഉത്തരവില്‍ പറയുന്നത്. മൂന്നുമാസത്തിനകം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.
Discussion about this post