തിരുവനന്തപുരം: ടി.പി വധത്തില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പങ്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ശരിയാണോ എന്ന് ഓരോ ദിവസവും ജനങ്ങള്‍ക്കു മനസിലാകുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടുകാര്‍ വിശ്വസിക്കുന്നതെന്നും വരും ദിവസങ്ങളില്‍ അറിയാമെന്ന് വിഎസ് പറഞ്ഞു.
കെ.സുധാകരനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.മോഹനന്റെ സിനിമാ സ്‌റ്റൈല്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മുന്നണി ശിഥിലമായതാണ്. മദനിയുമായി കൂട്ടുചേര്‍ന്നതും ജനതാദളിന്റെ പൊന്നാനി സീറ്റ് കയ്യടക്കിയതും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും വിഎസ് പറഞ്ഞു.
Discussion about this post