കോട്ടയം: പാത്താമുട്ടം വിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. മാല, വിളക്ക്, കിണ്ടി തുടങ്ങിയ സാധനങ്ങളാണു കവര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണെന്നു സംശയിക്കുന്നു. പൈനാട് ഇല്ലം വക ക്ഷേത്രമാണിത്. ഇന്നലെ രാവിലെ പൂജാരി എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












