കൊല്ലം: സമൂഹപരിണയ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് രവിപിള്ള ഫൗണ്ടേഷന്‍ തുടക്കം കുറിക്കുന്നു. ജാതിമത പരിഗണനയില്ലാതെ സംസ്ഥാനത്തെ പാവപ്പെട്ട പെണ്‍കുട്ടികളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മംഗല്യവേദി ഒരുക്കുകയാണ് സമൂഹപരിണയ പദ്ധതി 2013.
വിവാഹം ഈവര്‍ഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും നടത്തുക. വധൂവരന്മാര്‍ക്ക് വിവാഹവസ്ത്രങ്ങള്‍, മറ്റ് ഒരുക്കങ്ങള്‍ എന്നിവയ്ക്ക് പുറമേ ഒന്നരലക്ഷം രൂപയും ഫൗണ്ടേഷന്‍ നല്‍കും.
കൂടാതെ ദമ്പതികളില്‍ തൊഴില്‍രഹിതരായവര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി ഇന്ത്യയിലോ വിദേശത്തോ നല്‍കുമെന്നും ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ പി.ചന്ദ്രശേഖരപിള്ള അറിയിച്ചു.
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പെട്ടവരും ഇന്ത്യന്‍ മ്യാരേജ് ആക്ട് പ്രകാരം യോഗ്യതയുള്ളവരും ആയിരിക്കണം അപേക്ഷകര്‍.അപേക്ഷാഫോറവും മറ്റ് വിവരങ്ങളും ഫൗണ്ടേഷന്റെ ഓഫീസില്‍ നിന്ന് ജൂലൈ 13മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം കണ്‍വീനര്‍, രവിപിള്ള ഫൗണ്ടേഷന്‍, രവീസ് ആര്‍ക്കേഡ്, മൂന്നാംനില, ഇരുമ്പുപാലത്തിന് സമീപം, കൊല്ലം- 691001 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ നല്‍കാം. ഫോണ്‍: 9847821366, 9387906517.
Discussion about this post