കോഴിക്കോട്: മുന്‍ ഡ്രൈവര്‍ നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ.സുധാകരന്‍ എം.പി സ്ഥാനമോ പാര്‍ട്ടി പദവികളോ ഒഴിയേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേക്കുറിച്ച് സുതാര്യവും നിക്ഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്. കേസിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയുണ്ടോയെന്നും പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












