കീവ്: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരെ ഗോള്‍മഴ പെയ്യിച്ച് സ്‌പെയിന്‍ വിജയം സ്വന്തമാക്കി. ഇതോടെ യൂറോ കപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി സ്‌പെയിന്‍. കീവിലെ ഒളിമ്പിക്‌സ് സ്‌റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി ഇറ്റലിയെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് സ്‌പെയിന്‍ വീണ്ടൂം കിരീടം നിലനിര്‍ത്തിയത്.
മത്സരത്തിന്റെ 14ാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തി. സെസ് ഫാബ്രിഗാസിന്റെ ക്രോസില്‍ ഡേവിഡ് സില്‍വയുടെ മനോഹര ഹെഡറിലൂടെയാണ് സ്പാനിഷ് ടീം സ്‌കോറിംഗ് തുടങ്ങിയത്. തുടര്‍ന്ന് 41ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയിലൂടെ സ്‌പെയിന്‍ ലീഡുയര്‍ത്തി. സാവി ഫെര്‍ണാണ്ടസിന്റെ മനോഹര പാസ് സ്വീകരിച്ച ആല്‍ബ ഇറ്റാലിയന്‍ പ്രതിരോധ നിരയെയും ഗോളി ബഫണയും കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
പകുതി സമയത്ത് സ്‌പെയിന്‍ രണ്ടു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഇറ്റാലിയന്‍ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. കസോനോയ്ക്ക് പകരം കളത്തിലിറങ്ങിയ സ്‌െ്രെടക്കര്‍ ഡി നറ്റാലേയുടെ ഷോട്ട് സ്പാനിഷ് ഗോളി ഐകര്‍ കസിയാസ് തട്ടിയകറ്റി. പകരക്കാരനായി കളത്തിലിറങ്ങിയ തിയാഗോ മോട്ടോ 63ാം മിനിറ്റില്‍ പരുക്കേറ്റ് പിന്മാറിയത് ഇറ്റലിക്ക് വീണ്ടും തിരിച്ചടിയായി. മൂന്ന് സബ്‌സ്‌റിറ്റിയൂഷനും അവര്‍ ഉപയോഗിച്ചതിനാല്‍ അവസാന അരമണിക്കൂര്‍ 10 പേരുമായി കളിക്കേണ്ടിവന്നു.
84ാം മിനിറ്റില്‍ സ്പാനിഷ് പട മൂന്നാം ഗോള്‍ നേടി. പകരക്കാരനായി കളത്തിലിറങ്ങിയ സ്‌െ്രെടക്കര്‍ ഫെര്‍ണാണ്ടോ ടോറസിന്റെ വകയായിരുന്നു ഗോള്‍. ഇതോടെ രണ്ടു യൂറോ ഫൈനലുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ടോറസ് സ്വന്തമാക്കി. 2008 യൂറോ ഫൈനലില്‍ ജര്‍മ്മനിക്കെതിരേയും ടോറസ് സ്‌കോര്‍ ചെയ്തിരുന്നു.
88ാം മിനിറ്റില്‍ ജുവാന്‍ മാത്തയിലൂടെ സ്പാനിഷ് പട യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ വിജയം സ്വന്തമാക്കി.
Discussion about this post