കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനും പൊലീസിനും മാധ്യമങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചു.
കോടതി നടപടികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കെ.കെ.കൃഷ്ണന്റെ ഭാര്യ ടി.പി.യശോദ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രന്റെ നടപടി.
Discussion about this post