കല്‍പറ്റ: ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും കോടതികള്‍ വഴിതെറ്റുമ്പോള്‍ ജനങ്ങള്‍ നിലക്കുനിര്‍ത്തണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍. കെ.ജി.ഒ.എ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കെതിരെ വിധി പറയുന്ന ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ചപ്പോള്‍ എനിക്കെതിരെ ആക്ഷേപമുയര്‍ന്നു.
എന്നാല്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥരില്‍ ഇരുപത് ശതമാനവും അഴിമതിക്കാരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. കോടതിക്കെതിരെ വിമര്‍ശമുന്നയിക്കുമ്പോള്‍ കോടതിയലക്ഷ്യ ഭീഷണികൊണ്ട് നേരിടുകയാണ്. കോടതികള്‍ ബൂര്‍ഷാ ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണെന്ന് ഇ.എം.എസ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post