ന്യൂഡല്‍ഹി: ധനകാര്യമന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിന് മുന്‍പു രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടു സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പ്രണാബ് മുഖര്‍ജിക്കെതിരേ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ് അനുവദിച്ച് വോട്ടു സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടെ ധനമന്ത്രിയുടെ പദവി പ്രണാബ് ദുരുപയോഗം ചെയ്തതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ഹര്‍ജിക്കാരനെ താക്കീത് ചെയ്യുകയും ചെയ്തു.
Discussion about this post