കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ വേണ്ട ഇളവു നല്‍കാമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ടെര്‍മിനലിന് അനുകൂലമായ വിധത്തില്‍ ഭേദഗതി വേണമെന്ന് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ സര്‍വീസിനും പ്രത്യേസകമായി കബോട്ടാഷ് ഇളവു നല്‍കാന്‍ മര്‍ച്ചന്റ് ഷിപ്പിങ് നിയമം അനുവദിക്കുന്നുണ്ട്. വല്ലാര്‍പാടത്തിന് ഒരു തവണ പോലും ഈ ആനുകൂല്യം ലഭിച്ചിട്ടില്ല. മൂന്നു വര്‍ഷത്തേക്കു കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്ന ആസൂത്രണ കമ്മിഷന്റെ ശുപാര്‍ശയും തീരുമാനം കാത്തു ഷിപ്പിങ് മന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നു.
Discussion about this post