തിരുവനന്തപുരം: മൂന്നാര്‍ വനംഭൂമി വിജ്‌ഞാപനം സംസ്‌ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ 17,352 ഏക്കര്‍ ഭൂമി വനഭൂമിയായി വിജ്‌ഞാപനം ചെയ്യണമെന്ന വനംവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യം മുന്‍പു പലതവണയും മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. എന്നാല്‍ സിപിഐ, സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പും പ്രദേശത്തു താമസക്കാരുണ്ടെന്ന കലക്‌ടറുടെ റിപ്പോര്‍ട്ടും വിജ്‌ഞാപനത്തിനു തടസമാകുകയായിരുന്നു.
എന്നാല്‍ നിയമപരമായി വനഭൂമി വിജ്‌ഞാപനം ചെയ്യാന്‍ സംസ്‌ഥാന സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു മൂന്നാര്‍ സന്ദര്‍ശിച്ച കേന്ദ്ര സമികതി നിര്‍ദേശിച്ചു. തുടര്‍ന്ന് വിഷയം ഇന്നു വീണ്ടും പരിഗണനയ്‌ക്കെടുക്കുകയായിരുന്നു. ഇന്നു വനം മന്ത്രി ബിനോയ് വിശ്വം ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വച്ചപ്പോള്‍ റവന്യൂ വകുപ്പും പിന്തുണച്ചു. നേരത്തെ വിജ്‌ഞാപനത്തെ എതിര്‍ത്ത മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും വനംവകുപ്പിന്റെ നിര്‍ദേശം അംഗീകരിച്ചു.
Discussion about this post