ന്യൂഡല്‍ഹി: രാജ്യത്തെ രൂക്ഷമായ കല്‍ക്കരി ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പന്ത്രണ്ടു പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പരിസ്്ഥിതി മന്ത്രാലയത്തിനു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം നല്‍കി.
പ്രതിവര്‍ഷം ഒരുകോടി ടണ്‍ അധിക ഉത്പാദനം ലക്ഷ്യമാക്കിയാണു പന്ത്രണ്ടു പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കല്‍ക്കരി, ഊര്‍ജം, പരിസ്ഥിതി, വനം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ഇന്നലെ രാജ്യത്തെ കല്‍ക്കരി സ്റ്റോക്ക് വിലയിരുത്തി. ഉത്പാദനം 25% വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നോ നാലോ മാസത്തിനുള്ളില്‍ അനുമതി നല്‍കാനാണു പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓരോമാസവും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തും. 2016-17 ഓടെ കല്‍ക്കരിയുടെ ഡിമാന്‍ഡും വിതരണവും തമ്മിലുള്ള അന്തരം 20 കോടി ടണ്ണായി ഉയരും.
Discussion about this post