ന്യൂഡല്‍ഹി: വ്യാജകറന്‍സിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. www.paisaboltahai.rbi.org.in എന്ന വെബ്‌സൈറ്റിലാണ് വ്യാജകറന്‍സി തിരിച്ചറിയുന്നതിനുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നത്.
10, 20, 50, 100, 500, 1000 രൂപ നോട്ടുകളുടെ വിശദവിവരങ്ങളാണ് നല്‍കുന്നത്. നോട്ടുകള്‍ തിരിച്ചറിയുന്നതിനായുള്ള അടയാളങ്ങള്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കള്ള നോട്ട് തിരിച്ചറിയുന്നതിന് ഒരു ഡോക്യുമെന്ററിയും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post