ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ സമയത്ത് തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തകര്‍ന്ന ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കലാപത്തിലും പ്രകൃതി ദുരന്തത്തിലും തകര്‍ന്ന ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്ന കാര്യം സുപ്രീം കോടതി പിന്നീട് പരിഗണിക്കും. അഞ്ഞൂറിലധികം ആരാധനാലയങ്ങള്‍ കലാപ സമയത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post