കൊച്ചി: സ്വര്‍ണവില പവന് 14,640 രൂപയിലെത്തി റെക്കോര്‍ഡിട്ടു. പവന് 160 രൂപയാണു കൂടിയത്. ഗ്രാമിന് 20 രൂപ കൂടി. കഴിഞ്ഞദിവസത്തെ 14,480 രൂപയായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗോള സമ്പദ്‌ഘടനയിലെ അനിശ്‌ചിതത്വവും ഡോളറിന്റെ മൂല്യ ശോഷണവും സ്വര്‍ണ വില ഉയര്‍ത്തുന്ന പ്രധാന ഘടകമായി ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം സ്വര്‍ണ വിലയില്‍ 23% വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം വരെ ഇത് എട്ടു ശതമാനമായിരുന്നു.
അതേസമയം സ്വര്‍ണവിലക്കയറ്റം ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. സെപ്‌റ്റംബറില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി 32.6 ടണ്ണിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 17.9% കുറവ്. ഓഗസ്‌റ്റില്‍ 26.8 ടണ്ണാണ് ഇറക്കുമതി ചെയ്‌തത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറുന്നതോടൊപ്പം സമ്പന്നര്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഇവര്‍ സ്വര്‍ണം വാങ്ങുന്നത്.
Discussion about this post