ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ക്ഷേത്രം തകര്‍ത്തത് സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് വൈകുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദുമത വിശ്വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ടിപ്പുറോഡിലുള്ള ക്ഷേത്രത്തിന്റെഒരു ഭാഗം ഇക്കഴിഞ്ഞ ജൂലായിലാണ്ക്ഷേത്രവും അനുബന്ധ വസ്തുവകകളും പാട്ടത്തിനെടുത്തയാള്‍ പൊളിച്ചുമാറ്റിയത്.
ക്ഷേത്രം തകര്‍ത്തതിനെതിരെ ഹിന്ദു സിഖ് സോഷ്യല്‍ വെല്‍ഫെയര്‍ കൗണ്‍സില്‍ രംഗത്തെത്തിയതോടെ പാക് പ്രസിഡന്റ് ആസിഫ്അലി സര്‍ദാരിതന്നെ പ്രശ്‌നത്തിലിടപെട്ടു. കെട്ടിടം ക്ഷേത്രമായി ഉപയോഗിച്ചിരുന്നോ എന്നന്വേഷിച്ച് പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ന്യൂനപക്ഷകാര്യ മന്ത്രാലയത്തോട് ആസിഫ്അലി സര്‍ദാരി നിര്‍ദേശിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ഹിന്ദുമതവിശ്വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Discussion about this post