ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കോടതികളും ഇന്നും നാളെയും അഭിഭാഷകര്‍ ബഹിഷ്‌ക്കരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ ബില്ലിലെ അഭിഭാഷകര്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കണമെന്നാവശ്യപ്പെട്ടാണു ബഹിഷ്‌ക്കരണം. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലാണ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തതിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉന്നതവിദ്യാഭ്യാസ ബില്ലിലെ അഭിഭാഷകര്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കണമെന്ന ആവശ്യത്തോടു സഹകരിച്ചു രാജ്യത്തെ പതിനേഴ് ലക്ഷത്തോളം അഭിഭാഷകരാണ് പ്രതിഷേധിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ അഭിഭാഷകരെയും അഭിഭാഷകസമൂഹത്തെയും ബാധിക്കുമെന്നാണ് ആരോപണം.
ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിനെയും, സംസ്ഥാന ബാര്‍ കൗണ്‍സിലുകളെയും നിയന്ത്രിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും അഭിഭാഷകര്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസ ബില്ലില്‍ നിന്നും നിയമവിദ്യാഭ്യാസത്തെ ഒഴിവാക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.
Discussion about this post