ചെന്നൈ: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമാണെന്നു സമിതിയില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച ജസ്റ്റിസ് എ.കെ. ലക്ഷ്മണ്‍ പറഞ്ഞു. ഘടനാപരമായും മുല്ലപ്പെരിയാര്‍ ഡാമിനു യാതൊരു ബലക്ഷയവുമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
ജലനിരപ്പു നിലവിലെ സാഹചര്യത്തില്‍ 142 അടിയാക്കുന്നതിനു തടസ്സമില്ലെന്നും അറ്റകുറ്റപ്പണികള്‍ക്കു ശേഷം 152 അടിയാക്കാമെന്നുമാണു സമിതിയുടെ ശുപാര്‍ശ. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് ലക്ഷ്മണ്‍ ചെന്നൈയില്‍ പറഞ്ഞു.
Discussion about this post