തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ജൂലായ് 17 ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന അടക്കം മോട്ടോര്‍ വാഹന മേഖലയിലെ 35 ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
Discussion about this post