ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ രണ്ട് ആര്‍മി മേജര്‍മാരടക്കം അഞ്ച് പാക് പൗരന്‍മാര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ഉയര്‍ത്തിയ നിലപാടുകള്‍ ശരിവെക്കുന്നതാണ് ഇന്റര്‍പോളിന്റെ കണ്ടെത്തല്‍. ഇന്റര്‍പോളിന്റെ നോട്ടീസിന് അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന ജാമ്യമില്ലാ വാറണ്ടിന് സമാനമാണ്.
അമേരിക്കയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഹെഡ്‌ലിയെ ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തിരുന്നു. പാക് സൈന്യത്തില്‍ ഇപ്പോഴും സേവനമനുഷ്ഠിക്കുന്ന മേജര്‍ സമീര്‍ അലി, മേജര്‍ ഇഖ്ബാല്‍, ലഷ്‌കര്‍ തീവ്രവാദികളായ ഇല്യാസ് കഷ്മീരി, സജീദ് മജീദ്, സയിദ് അബ്ദുര്‍ റഹ്മാന്‍ ഹാഷിം എന്നിവരുടെ പേരുകളാണ് ഇന്റര്‍പോള്‍ പുറത്തുവിട്ടത്.
ലഷ്‌കര്‍ സ്ഥാപകരിലൊരാളായ ഹാഫിസ് സയീദ്, സാക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വി എന്നിവരുടെ പേരില്‍ നേരത്തെ ഇന്റര്‍പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 160 പേരുടെ മരണത്തിന് കാരണമായ മുബൈ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് സംബന്ധിച്ച് ഇന്ത്യന്‍ നിലപാടിന് വ്യക്തത നല്‍കുന്നതാണ് ഇന്റര്‍പോള്‍ നടപടി.
Discussion about this post