തിരുവനന്തപുരം: വിമാനത്താവളത്തിനായി ആറന്‍മുളയില്‍ 2500 ഏക്കര്‍ സ്ഥലം എറ്റെടുത്ത് വ്യവസായമേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഭാഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. 2000 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനമാണ് റദ്ദാക്കിയത്. 2005 ജനുവരി ഒന്നിനു മുന്‍പു നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി പരിഗണിക്കാനുള്ള മന്ത്രിസഭാതീരുമാനത്തിനു മേല്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരാണ് 2500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആറന്‍മുളയില്‍ വിമാനത്താവളം വേണ്ടെന്നാണ് തന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഉത്തരവില്‍ വ്യവസായ മന്ത്രി ഒപ്പിട്ടുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Discussion about this post