ന്യൂഡല്‍ഹി: കാറുകളുടെ ഗ്‌ളാസില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതു നിരോധിച്ച വിധിക്കെതിരേ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി 19 ലേക്കു മാറ്റി. മറ്റുള്ളവരുടെ വാദം കേള്‍ക്കാതെയാണു സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പദ്മ പ്രസാദ് ഹെഡ്ജ് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു പേരെ വിധി ബാധിക്കുമെന്നും ഹെഡ്ജ് വാദിച്ചു. ചീഫ് ജസ്‌റീസ് എസ്.എച്ച്. കപാഡിയ, ജസ്‌റീസ് എ.കെ. പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു ഗ്‌ളാസുകളില്‍ സണ്‍ഫിലിം ഉപയോഗിക്കുന്നതു നിരോധിച്ചത്.
കാര്‍ ഓണേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് അസോസിയേഷനാണു സുപ്രീംകോടതിയുടെ സണ്‍ഫിലിം നിരോധനം സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്.
Discussion about this post