തിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്താനുളള തീരുമാനം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി.
2005 നു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് നിയമസാധുത നല്‍കാനുളള മന്ത്രിസഭാ തീരുമാനം ഭൂമാഫിയയ്ക്ക് പച്ചക്കൊടി കാട്ടുന്നതാണ് അിനാല്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നെന്നും സുധീരന്‍ കത്തില്‍ പറയുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തെ തിരുത്തുന്നതിനു പകരം അതിനെ ന്യായീകരിച്ച് ഭൂമാഫിയയുടെ കളികള്‍ക്ക് കളമൊരുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും സുധീരന്‍ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
Discussion about this post