ഗുവഹാട്ടി: ഗുവഹാട്ടിയില്‍ തിങ്കളാഴ്ച രാത്രി ക്രിസ്ത്യന്‍ബസ്തി പ്രദേശത്തെ ബാറിന് വെളിയില്‍ 17 വയസ്സുള്ള പെണ്‍കുട്ടി യെ അപമാനിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ടെലിവിഷന്‍ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അനന്തു ഭുയാന്‍ രാജിവച്ചു. സംഭവം വാര്‍ത്താചാനലിന്റെ ലേഖകന്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് രാജി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ഗൗരവ് ജ്യോതി നിയോഗ് നേരത്തെ രാജിവച്ചിരുന്നു.
പെണ്‍കുട്ടിക്ക് ചുറ്റും കൂടിയ ഒരു സംഘം യുവാക്കള്‍ വസ്ത്രം ഉരിയുകയും മര്‍ദിക്കുകയും ചെയ്തു. തിരക്കേറിയ റോഡിലായിരുന്നു സംഭവം. പ്രാദേശിക ചാനല്‍ ലേഖകന്‍ ഷൂട്ട് ചെയ്ത ഇതിന്റെ ദൃശ്യങ്ങള്‍ യുട്യൂബ് വഴി പ്രചരിച്ചതോടെ സംഭവം രാജ്യശ്രദ്ധ നേടി. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭുയാന്‍ ആവശ്യപ്പെട്ടു.
Discussion about this post