തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തുന്നകാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയെ അറിയിച്ചു. പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
യുവജന സംഘടനകളുമായും ആലോചിച്ച് മാത്രമെ തീരുമാനം എടുക്കൂ. യുവജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. എല്ലാ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ രഹിതരുടെ ആശങ്ക സര്‍ക്കാര്‍ മനസിലാക്കണം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനു പകരം വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Discussion about this post