ന്യൂഡല്‍ഹി: എസ്എഫ്ഐ സമ്മേളനത്തില്‍ വി.എസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ നേതാക്കളെ മാത്രമേ എസ്എഫ്ഐ സമ്മേളനത്തിന് ക്ഷണിക്കാറുള്ളു. കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് ആയിരുന്നോ പങ്കെടുത്തതെന്ന് ചോദിച്ച പിണറായി ഓരോ സമ്മേളനത്തിലും മാറിമാറി ആളുകളെ ക്ഷണിക്കാറുണ്ടെന്നും കാര്യങ്ങള്‍ അതേപോലെ കണ്ടാല്‍ മതിയെന്നും പറഞ്ഞു. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും പിണറായി പറഞ്ഞു.
Discussion about this post