മുംബൈ: മഹാരാഷ്ട്രയില്‍ ഗുഡ്ക, പാന്‍മസാല ഉല്‍പന്നങ്ങളുടെ നിരോധനം നിലവില്‍ വന്നു. സംസ്താന മന്ത്രിസഭായോഗമാണ് കഴിഞ്ഞ ആഴ്ച ഇത്തരം ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. ഇവയുടെ ഉപയോഗം വായിലെ കാന്‍സറിന് വഴിയൊരുക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. നേരത്തെ സ്കൂളുകളുടെയും കോളജുകളുടെയും പരിസരത്തെ ഗുഡ്ക്ക വില്‍പന നിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് രണ്ട് നിര്‍ദേശങ്ങളും റദ്ദാക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post