കൊച്ചി: ആദിവാസി കോളനികളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നടപ്പാക്കാനും പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. തൃശൂര്‍ ജില്ലയിലെ ആദിവാസി കോളനികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം നടത്തണമെന്ന് ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.
ആദിവാസി കോളനികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കുന്നതില്‍ അപാകതയുണ്െടന്ന് ആദിവാസികള്‍ക്കു നിയമസഹായം നല്കുന്ന അഭിഭാഷകന്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി. കോളനികളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കളക്ടര്‍ക്കു പുറമേ തൃശൂര്‍ എസ്പി, ഹൈക്കോടതി ഗവ.പ്ളീഡര്‍ അഡ്വ.ശാന്തമ്മ, അഡ്വ. അജിത് കുമാര്‍, അഡ്വ.ജയപ്രസാദ് (ലീഫ്), തൃശൂര്‍ ഡിഎഫ്ഒ, തൃശൂര്‍ ജില്ലാ ട്രൈബല്‍ ഓഫീസര്‍ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
Discussion about this post