ഹരിയാന: തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പരിധിവിട്ടതിനെ തുടര്‍ന്ന് മാരുതി സുസുക്കി മനേസര്‍ പ്ലാന്റ് താല്‍ക്കാലികമായി പൂട്ടി. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിറുത്തി പ്ലാന്റ് താല്‍ക്കാലികമായി അടയ്ക്കുകയാണ്. കാര്‍ ഉല്‍പാദിപ്പിച്ച് പണം സമ്പാദിക്കുന്നതിലും വലുത് മനുഷ്യരുടെ ജീവനാണെന്നും മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗവ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
തൊഴിലാളികളുടെ ആക്രമണത്തില്‍ പ്ലാന്റിലെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം ജനറല്‍ മാനേജര്‍ അവനിഷ് കുമാര്‍ കൊല്ലപ്പെടുകയും 90 ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്ലാന്റ് പൂട്ടിയിടാനാണ് തീരുമാനം. എന്നാല്‍ മനേസറില്‍ നിന്നു പ്ലാന്റ്് മാറ്റുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post