ആലപ്പുഴ: കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിലെ കാലതാമസത്തിനും നിര്‍വഹണത്തിലെ മെല്ലെപ്പോക്കിനും കെടുകാര്യസ്ഥതയ്ക്കുമെതിരേ കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പ്രതിഷേധസംഗമം നടത്തും. 24നു രാവിലെ 11-ന് കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തിലാണ് പ്രതിഷേധസംഗമം നടക്കുന്നത്. പാക്കേജിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വേണ്ട തിരുത്തലുകള്‍ നടത്താനും വേഗതയിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കുട്ടനാട് പാക്കേജിന്റെ നിര്‍വഹണ സംഘം പുനസംഘടിപ്പിക്കണമെന്നും പ്രവര്‍ത്തനരീതി പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാനമുഖ്യമന്ത്രിക്കും നല്കുന്ന ഭീമഹര്‍ജിയില്‍ കര്‍ഷകര്‍ ഒപ്പിടുമെന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. ഒരു പാടശേഖരത്തിന്റെ പുറംബണ്ട് പോലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സി ബ്ളോക്കിന്റെ പുറംബണ്ട് നിര്‍മാണം പകുതിയാക്കി രണ്ടുമൂന്നുമാസമായി നിര്‍ത്തിവച്ചിരിക്കുന്നു. തന്മൂലം അടുത്ത പുഞ്ചക്കൃഷി അവിടെ നടക്കില്ല. കുട്ടനാട് പാക്കേജിനു കേന്ദ്രത്തിന്റെ അനുമതി കിട്ടി നാലുവര്‍ഷമാകുമ്പോള്‍ 115 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
Discussion about this post