ഹമ്പന്‍ടോട്ട(ശ്രീലങ്ക): ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞ തീര്‍ക്കാത്തതിന് പിഴ ശിക്ഷ കിട്ടി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 21 റണ്‍സിന്റെ വിജയം നേടിയെങ്കിലും നിശ്ചിത സമയത്ത് എറിയേണ്ടിയിരുന്നതിലും ഒരു ഓവര്‍ കുറച്ചെറിഞ്ഞതിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയായി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി ഒടുക്കണമെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് വിധിച്ചു. ടീമംഗങ്ങള്‍ തങ്ങളുടെ മത്സരത്തുകയുടെ 10 ശതമാനം പിഴയായി നല്കണം.
ഒന്നാം മത്സരം ജയിച്ചതോടെ അഞ്ചു കളികളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(1-0).
Discussion about this post