കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനില്‍ സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ ആള്‍ നാറ്റോ കോണ്‍ട്രാക്ടര്‍മാരെ വെടിവെച്ചുകൊന്നു. നാറ്റോയില്‍ ട്രെയിനര്‍മാരായി ജോലി ചെയ്തിരുന്ന മൂന്ന് വിദേശ കോണ്‍ട്രാക്ടര്‍മാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ പേരുവിവരങ്ങളോ മറ്റ് കാര്യങ്ങളോ നാറ്റോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം കൊല്ലപ്പെട്ടവരില്‍ രണ്ട് അമേരിക്കക്കാരും ഉള്‍പ്പെടുമെന്നും ഹെറാത്ത് വിമാനത്താവളത്തിന് സമീപമുള്ള സൈനിക പരിശീലനകേന്ദ്രത്തിലാണ് സംഭവമുണ്ടായതെന്നും പോലീസ് യൂണിഫോമിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നും പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Discussion about this post