ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുവാ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി നിരോധിച്ചു. ഇത് സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടുവാസങ്കേതങ്ങള്‍ ബഫര്‍സോണുകളായി പ്രഖ്യാപിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും 50,000 രൂപ വരെ പിഴയീടാക്കുമെന്നും കോടതി വ്യക്തമാക്കി.
കോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ആന്ധ്ര, അരുണാചല്‍, തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 10,000 രൂപ വീതം പിഴ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. ജസ്റീസുമാരായ സ്വതന്തര്‍ കുമാര്‍, ഇബ്രാഹീം കലീഫുള്ള എന്നിവരാണ് കേസ് പരിഗണിച്ചത്.
Discussion about this post