കൊച്ചി: കടലില്‍ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം 30വരെയാണ് സ്‌റ്റേ. നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നവര്‍ക്കതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രാഥമിക വിചാരണ നടപടികള്‍ ജൂണ്‍ രണ്ടിനു ആരംഭിച്ചിരുന്നു.
Discussion about this post