ബെയ്ജിങ്: ചൈനയും തായ്വാനും നിര്‍ണായക സാമ്പത്തിക സഹായ കരാറില്‍ ഒപ്പുവെച്ചു. 60 വര്‍ഷത്തിനിടെ ഇരുവരും തമ്മിലുണ്ടാക്കുന്ന പ്രധാന ഉടമ്പടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
നൂറുകണക്കിന് സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തു കളയാനും വ്യാപാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സാമ്പത്തിക സഹകരണ ധാരണാപത്രം ഒപ്പുവെച്ചത്.
സാമ്പത്തികമായി ഈ ഉടമ്പടി ഗുണം ചെയ്യുക തായ്‌വാനാണെങ്കിലും ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക ചൈനയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.പുതിയ ഉടമ്പടി വഴി തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി സാധനങ്ങള്‍ക്ക് താരിഫ് ഇളവ് ലഭിക്കും. ഇത് തായ്‌വാനിലെ വ്യവസായികള്‍ക്ക് അനുഗ്രഹമാകും.
മാത്രമല്ല ചൈനയിലെ വിശാലമായ ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖല ഉപയോഗപ്പെടുത്താനും ഇവര്‍ക്കാകും.
കരാറിനെതിരെ തായ്‌വാനില്‍ പ്രക്ഷോഭ പരിപാടികള്‍ നടന്നെങ്കിലും ഒട്ടു മിക്കവരും പുതിയ തീരുമാനത്തെ അനുകൂലിക്കുന്നവരാണ്.
ചൈനീസ് നഗരമായ ചോങ് കിങ്ങില്‍ വച്ചാണ് കരാര്‍ ഒപ്പുവെച്ചത്.
ആഭ്യന്തര യുദ്ധത്തിനു ശേഷം 1949 മുതലാണ് ചൈനയിലും തായ്‌വാനിലും പ്രത്യേക സര്‍ക്കാറുകള്‍ ഭരണം തുടങ്ങിയത്.
Discussion about this post