ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ച നടപടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രതിഷേധിച്ചു . വില വര്‍ധന നിരാശപ്പെടുത്തുന്നതാണെന്നും ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു. പെട്രോള്‍ വില വര്‍ധന സംബന്ധിച്ച വിഷയത്തില്‍ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇത് ആശാസ്യമല്ലെന്നും മമത പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില വര്‍ധന ഉടന്‍ പിന്‍വലിച്ച് പൂര്‍വസ്ഥിതിയിലാക്കണമെന്നും ഭാവിയിലെങ്കിലും ഇത്തരം നടപടികള്‍ക്കു മുമ്പ് സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു. പെട്രോളിന് ഇന്നലെ അര്‍ധരാത്രി മുതലാണ് 70 പൈസ വര്‍ധിപ്പിച്ചത്.
Discussion about this post