തിരുവനന്തപുരം: സേവനാവകാശ ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ച്ച് ചര്‍ച്ച കൂടാതെയാണ് സഭ ബില്ല് പാസാക്കിയത്. കഴിയും പെട്ടെന്ന് സേവനാവകാശനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 250 രൂപ മുതല്‍ 5000 രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇത് ചരിത്രപ്രാധാന്യമുള്ള ദിവസമാണെന്ന് ബില്ല് പാസാക്കിക്കൊണ്ട് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.
Discussion about this post