കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് സിമി എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിന് അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കിയത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആഗസ്ത് 15ന് കൊയിലാണ്ടി, പൊന്നാനി, ഈരാറ്റുപേട്ട, കൊല്ലം എന്നിവിടങ്ങളില്‍ ഫ്രീഡം പരേഡ് നടത്തുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയിരുന്നു. 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ്. ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post