ജമ്മു: അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. 34 തീര്‍ത്ഥാടകരുമായി പോയ ട്രക്ക് സാംബ ജില്ലയിലെ ഒരു മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഒമ്പത് പേര്‍ സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.












