തിരുവനന്തപുരം: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ സൈനികരും ഉദ്യോഗസ്ഥരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാര്‍ഗില്‍ വിജയത്തിന്റെ 13-ാം വാര്‍ഷിക ആഘോഷത്തിലാണ് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ പ്രദീപ് നാരായണന്‍, ലഫ്. ജനറല്‍ എസ്.കെ.പിള്ള (റിട്ട.), എയര്‍മാര്‍ഷല്‍ മധുസൂദനന്‍ (റിട്ട.), ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ സാജന്‍, സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ ലഫ്.കേണല്‍ അര്‍വിന്ദ്കുമാര്‍ എന്നിവരും വിവിധ യൂണിറ്റിലെ മേധാവികളും മറ്റനവധി അംഗങ്ങളും യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Discussion about this post