ന്യൂഡല്‍ഹി: ലോക്പാല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നിരാഹാരം തുടങ്ങി. ബില്ല് നടപ്പാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം കിടക്കുമെന്ന് ഹസാരെ വ്യക്തമാക്കി. ഉപവാസം നടത്തുന്നത് എനിക്കു സന്തോഷമുള്ള കാര്യമല്ല. സര്‍ക്കാര്‍ വഞ്ചന തുടര്‍ന്നതിനാല്‍ ഉപവാസത്തിന് നിര്‍ബന്ധിതമായതാണ്. നേരിട്ട് രാഷ്ട്രീയത്തില്‍ ചേരില്ലെന്നും ബദല്‍ രാഷ്ട്രീയസംവിധാനത്തിനു ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post