ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് ഇന്ത്യന്‍ അത്‌ലറ്റ് റാണി യാദവാണെന്ന് വ്യക്തമായി. വനിതകളുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ ആറാമതായാണ് ഫിനിഷ് ചെയ്‌തത്. 1:22:18 സെക്കന്‍ഡിലാണ് റാണി നടന്നെത്തിയത്. ഗെയിംസില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന മൂന്നാമത്തെ അത്‌ലറ്റാണ് റാണി. നേരത്തെ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ നൈജീരിയയുടെ ഒസയേമി ഒളുഡമോളയും പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് താരമായ നൈജീരിയയുടെ സാമ്വല്‍ ഒകോണുമാണ് നേരത്തെ പിടിയിലായത്.
ഒരു ഇന്ത്യന്‍ അത്‌ലറ്റ് മൂത്ര സാമ്പിളിന്റെ പരിശോധനയില്‍ പരാജയപ്പെട്ട വിവരം ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക്ക് ഫെന്നലാണ് രാവിലെ വെളിപ്പെടുത്തിയത്. അത്‌ലറ്റിന്റെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നായിരുന്നു ഫെന്നല്‍ പറഞ്ഞത്.
Discussion about this post