ന്യൂദല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നൂതനമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഇതിനായി 15 സാങ്കേതിക കേന്ദ്രങ്ങള്‍ തുറക്കുമെന്നും കരസേന മേധാവി ജനറല്‍ വി.കെ. സിംഗ് പറഞ്ഞു. “യുദ്ധമുഖത്ത് സഹായത്തിനായി നൂതന വിദ്യകള്‍ സൈന്യം ഉപയോഗിക്കും. നവീന സാങ്കേതിക പരിജ്ഞാനത്തിന്റെ പിന്‍ബലം ലഭ്യമാക്കുന്നതിന് 15 കേന്ദ്രങ്ങള്‍ തുറക്കും”- അദ്ദേഹം പറഞ്ഞു.
“കണ്ടുപിടിത്തം ഇന്ത്യന്‍ കരസേനയുടെ പോരാട്ടകരുത്തിലുണ്ടാക്കുന്ന മാറ്റം” എന്ന വിഷയത്തില്‍ മിലിട്ടറി എഞ്ചിനീയര്‍മാരുടെ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രാദേശിക കേന്ദ്രങ്ങള്‍ പോരാട്ടത്തെ സഹായിക്കുന്ന വേദികളാവും- അദ്ദേഹം പറഞ്ഞു. സാങ്കേതിക കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സാങ്കേതിക പരിജ്ഞാനമുള്ളവരെ സൈന്യത്തിലെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍പങ്കെടുത്ത ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ഡബ്ല്യു. സെല്‍വമൂര്‍ത്തി അഭിപ്രായപ്പെട്ടു.
ജമ്മുവില്‍ എല്‍ഇഡി ഉപയോഗിച്ചാണ് സൈന്യത്തെ നേരിടുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കരസേന നവീകരിക്കേണ്ടതുണ്ട്- ലെഫ്റ്റ്.ജനറല്‍ എ.കെ.എസ്. ചന്ദേല്‍ പറഞ്ഞു.
Discussion about this post