പന്തളം: കേരളത്തില്‍ ഭീകരവാദസംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബി ജെ പി പറഞ്ഞു വന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്ന് കരുതാമെന്ന് ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗം പി എസ് ശ്രീധരന്‍പിള്ള. ഫ്രീഡം പരേഡിന് അനുമതി തേടി പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇതു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എ ബി വി പി നേതാവ് വിശാല്‍ കുമാറിന്റെ കൊലപാതകത്തിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. ഒരു പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലല്ല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. മതഭീരവാദമാണ് അവരുടെ ഏകലക്ഷ്യം. റിയാദ് കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ഭീകരസംഘടനയാണ് പണവും മറ്റും സംഘടനയ്ക്ക് നല്കുന്നതെന്നതിനും തെളിവുകളുണ്ട്. ഇനിയെങ്കിലും സംഘടനയെ നിരോധിക്കാനുള്ള ആര്‍ജവമാണ് ഭരണാധികാരികള്‍ കാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലേത് വെറുമൊരു വിദ്യാര്‍ഥി സംഘട്ടനമല്ല, മറിച്ച് ആസൂത്രിതമായ കൊലപാതകമാണ്. സംഭവത്തില്‍ ഭീകരവാദസംഘടനയുടെ പങ്ക് വ്യക്തവുമാണ്. കേസ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്ത് യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
Discussion about this post