തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി റീ ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. കരാര്‍ ഏറ്റിരുന്ന വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം 479.5 കോടി രൂപയുടെ ഗ്രാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വെല്‍സ്പണുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
ഗ്രാന്‍ഡ് അനുവദിക്കാതെ കരാര്‍ നല്‍കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. പദ്ധതി ലാഭത്തിലായാല്‍ ഗ്രാന്‍ഡ് തുക മുഴുവനായി തിരികെ നല്‍കാമെന്നായിരുന്നു കമ്പനിയുടെ വാദം. വെല്‍സ്പണുമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ റീ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതാണ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് പ്രചോദനമായത്.
അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള ടെന്‍ഡറുകളാകും ഇനി ക്ഷണിക്കുക. ഇതിനുശേഷമാകും തുറമുഖ നടത്തിപ്പിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുക.
Discussion about this post