തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ് സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് സബ്സിഡി ലഭിക്കുക. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. നിരക്കില്‍ ഇളവ് നല്‍കുന്നതിനുവേണ്ടി വര്‍ഷം 294.66 കോടിരൂപ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് ഗ്രാന്റ് നല്‍കും. മൂന്നുമാസത്തിനുശേഷം സാഹചര്യം അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post