തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ ഒളിംപിക്സ് മത്സരങ്ങള്‍ കാണുന്നതിനായി ലണ്ടനിലേക്ക് തിരിച്ചു. രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്സിന്റെ 521-ാം നമ്പര്‍ വിമാനത്തിലാണ് മന്ത്രി ലണ്ടനിലേക്ക് തിരിച്ചത്. ഇന്നു വൈകുന്നേരം ഏഴോടെ അദ്ദേഹം ലണ്ടനിലെത്തും. സ്പോര്‍ട്സ് സെക്രട്ടറി ശിവശങ്കര്‍, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവരും മന്ത്രിയോടൊപ്പം ലണ്ടനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മന്ത്രിയും സംഘവും പതിനൊന്നാം തീയതി രാവിലെ മടങ്ങിയെത്തും.
Discussion about this post