ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ആറു പേര്‍ മരിച്ചു. 38 പേരെ കാണാതായിട്ടുണ്ടെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചാര്‍ദ്ദം തീര്‍ഥാടന യാത്രയും കേദാര്‍നാഥ് യാത്രയും നിര്‍ത്തിവെച്ചിരിക്കുകയാണ്. ബദ്രിനാഥ് തീര്‍ഥാടകര്‍ പതാല്‍ഗംഗയിലും ലാമ്പാഗര്‍ ബിരാഹി എന്നിവിടങ്ങളിലും കുടുങ്ങിയിരിക്കുകയാണ്.
ചമോലിയിലെ കാരാണ്‍പ്രയാഗില്‍ മഴയില്‍ വീട് നിലം പതിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ജില്ലയിലെ പൊഖ്രി പ്രദേശത്ത് വെള്ളപ്പാച്ചിലില്‍ ഒരു കുട്ടി ഒലിച്ചുപോയതായം റിപ്പോര്‍ട്ടുണ്ട്. ഗംഗോറി മേഖലയില്‍ ദുരന്തനിവാരണ സംഘത്തിലുണ്ടായിരുന്ന മൂന്ന് അഗ്നിശമനസേനാംഗങ്ങളും മരിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗംഗോറിയില്‍ മുപ്പതോളം വീടുകള്‍ വെളളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന ഗംഗോറി പാലവും മഴയില്‍ തകര്‍ന്നു. മണ്ണിടിച്ചില്‍ മൂലം ബദ്രിനാഥിലേക്കുള്ള ഹൈവേയിലെ ഗതാഗതം നിലച്ചിരിക്കുകയാണ്. ഉത്തര്‍കാശി ജില്ലയില്‍ പ്രളയജലം നിരവധി താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങിയ നിലയിലാണ്.
Discussion about this post