ആഗ്ര: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ. ഘടകക്ഷികളുമായി വിശദമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കൂവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍.ഡി.എയില്‍ ഭിന്നതയില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ആരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് ഇലക്ഷന് മുന്പ് ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് തീരുമാനിക്കുമെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എതിര്‍ത്തിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ജൂലായ് 25ന് നടത്തിയ ചര്‍ച്ചയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ ഗഡ്കരി അറിയിച്ചിരുന്നു.
Discussion about this post