ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന സുപ്രീംകോടതി വ്യക്തമാക്കി. 1999 ല്‍ ഡല്‍ഹിയില്‍ ബി.എം.ഡബ്‌ള്യു കാര്‍ ഇടിച്ച് ആറുപേര്‍ മരിക്കാനിടയായ കേസിന്റെ വിധി പറയുന്നതിനിടെയാണ് കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നഗരങ്ങളിലെ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ സുരക്ഷിതരല്ല. ഇത്തരത്തില്‍ ദിനംപ്രതി അപകടങ്ങളുണ്ടാക്കുന്നുണ്ടെന്നും നിരവധിപേര്‍ കൊല്ലപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് രാധാകൃഷ്ണന്‍ പറഞ്ഞു.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, അമിതവേഗം തുടങ്ങിയ കേസുകളിലും രാജ്യത്ത് വന്‍വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്നും കോടതി വിലയിരുത്തി.
Discussion about this post